മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് തോല്‍വി. ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 37 റണ്‍സിന്റെ ജയം സ്വന്തമാക്കി. മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സാധിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലോക്കി ഫെര്‍ഗൂസണാണ് രാജസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യ 52 പന്തില്‍ പുറത്താവാതെ നേടിയ 87 റണ്‍സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. അഭിനവ് മനോഹര്‍ (28 പന്തില്‍ 43) പിന്തുണ നല്കി. യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യ 52 പന്തില്‍ പുറത്താവാതെ നേടിയ 87 റണ്‍സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.