അമിത ഭാരം: ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് ചീഫ് ജസ്റ്റിസ്

അമിത ഭാരം: ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് ചീഫ് ജസ്റ്റിസ്

ഹൈദരാബാദ്: കോടതികള്‍ക്ക് നിലവില്‍ അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആയിരുന്നു എന്‍ വി രമണയുടെ പ്രതികരണം.

കോടതി ഒഴിവുകള്‍ നികത്തുന്നില്ലെന്ന കാര്യം ബ്യൂറോക്രസി ലളിതമായി കാണുന്നുവെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. കൂടാതെ കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകള്‍ തീര്‍പ്പാവാനുള്ള നീണ്ട കാലതാമസം മാറണം. ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.