ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. പത്താനിലെ ഗോഷ്ബുഗ് ഏരിയയില്‍ ഗ്രാമ മുഖ്യനായ മന്‍സൂര്‍ അഹമ്മദ് ബംഗ്രൂവിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.
തീവ്രവാദികള്‍ മന്‍സൂര്‍ അഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാഷ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. സമീപകാലത്ത് പുല്‍വാമയിലും ഷോപ്പിയാനിലും നടന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിച്ചവരെയാണ് സൈന്യം വധിച്ചത്.