രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുന്നു: സോണിയാ ഗാന്ധി

രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുന്നു: സോണിയാ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് സോണിയ പറഞ്ഞു.

മതഭ്രാന്തും വെറുപ്പും അസഹിഷ്ണുതയും അസത്യവും ചേർന്ന ഒരു മഹാ ദുരന്തം ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇത് ഇപ്പോൾ തടഞ്ഞില്ലെങ്കിൽ പരിഹരിക്കാനാകാത്ത വിധമുള്ള പരിക്ക് നമ്മുടെ സമൂഹത്തിലുണ്ടാകും. ഇതിനെ മുന്നോട്ടു പോകാൻ അനുവദിച്ചുകൂടാ എന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.

വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലികൊടുക്കുന്നത് നോക്കി നിൽക്കാനാകില്ല. വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്. വിഭജനത്തിന്റേയും വിദ്വേഷത്തിന്റേയും പ്രചാരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേപ്പോലും ബാധിച്ചുവെന്നും സോണിയ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.