ഉപതെരഞ്ഞെടുപ്പ്: മഹരാഷ്ട്രയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; ബംഗാളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പ്: മഹരാഷ്ട്രയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; ബംഗാളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി

ന്യൂഡല്‍ഹി: നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ മണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കൈവശമുണ്ടായിരുന്ന അസന്‍സോള്‍ മണ്ഡലം നഷ്ടപ്പെട്ട ബിജെപിക്ക് ഒരിടത്തും ജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും അവസാന വിവരം കിട്ടുമ്പോള്‍ കോണ്‍ഗ്രസ് മുന്നിലാണ്.

അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹയാണ് മുന്നില്‍. 86 ശതമാനം വോട്ട് എണ്ണീ തീര്‍ന്നപ്പോള്‍ ഒരു ലക്ഷം വോട്ടിന് തൃണമൂല്‍ മുന്നിലാണ്. അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ശത്രുഘ്‌നന്‍ സിന്‍ഹ മമതയ്‌ക്കൊപ്പം ചേര്‍ന്നത്.

2019 ല്‍ 1,97,637 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ബാബുള്‍ സുപ്രിയോ ജയിച്ച മണ്ഡലമാണിത്. ബാബുള്‍ ഇപ്പോള്‍ തൃണമൂലിലാണ്. മഹാരാഷ്ട്രയിലെ കോലാപുര്‍ നോര്‍ത്ത് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തുന്ന സൂചനകളാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജയശ്രീ ജാദവിന് 14,000 ത്തോളം വോട്ടിന് മുന്നിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.