ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയവർക്ക് ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയവർക്ക് ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണം;  പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ന്യൂഡൽഹി: ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പ്രതിഷേധം നടത്തി.

പഠനം പൂർത്തീകരിക്കാൻ അതാത് സംസ്ഥാനത്തെ സർവകലാശാലകളിൽ സൗകര്യമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 500ഓളം എംബിബിഎസ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.



ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് പഠനം മതിയാക്കി നാട്ടിലേക്ക് വരേണ്ടിവന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇങ്ങനെ മടങ്ങിവരേണ്ടി വന്ന കുട്ടികളുടെ ഭാവി സർക്കാർ സംരക്ഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.