രാജ്യത്ത് ഒറ്റയടിക്ക് കോവിഡ് കണക്ക് വര്‍ധിക്കാന്‍ കാരണം കേരള സര്‍ക്കാരിന്റെ അനാസ്ഥ; പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

രാജ്യത്ത് ഒറ്റയടിക്ക് കോവിഡ് കണക്ക് വര്‍ധിക്കാന്‍ കാരണം കേരള സര്‍ക്കാരിന്റെ അനാസ്ഥ; പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം നിറുത്തി വച്ചതിനെതിരെ കേന്ദ്രത്തിന്റെ രൂക്ഷ വിമര്‍ശനം. കോവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളം കണക്ക് പ്രസിദ്ധീകരിച്ചത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചുവെന്ന് കത്തില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്.

ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു. ഏപ്രില്‍ 13 ന് ശേഷം കഴിഞ്ഞ അഞ്ചുദിവസം കണക്കുകള്‍ പുതുക്കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നത്.

ഏപ്രില്‍ 13 ന് ശേഷം ഇന്നാണ് കേരളം കണക്കുകള്‍ പുതുക്കിയത്. ഈ കണക്കുകള്‍ കൂടി ചേര്‍ത്തു കൊണ്ടാണ് രാജ്യത്തെ കോവിഡ് കണക്കുകള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്നുള്ള ഈ കണക്കുകള്‍ കൂടി ചേര്‍ന്നു വരുമ്പോഴാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി വച്ചതെന്നും വകുപ്പില്‍ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.