ന്യൂഡല്‍ഹി: അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കി. ബയോളജിക്കല്‍ ഇ കമ്പനിയുടെ കോര്‍ബെവാക്സ് വാക്സിനാണ് അനുമതി നല്‍കിയത്.
നിലവില്‍ രണ്ട് വാക്സിനുകളാണ് ഇന്ത്യയില്‍ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കി വരുന്നത്. ജനുവരി 13നാണ് കുട്ടികളില്‍ ആദ്യഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്.
കോര്‍ബെവാക്‌സിന് നേരത്തെ പ്രായ പൂര്‍ത്തിയായവരില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. 28 ദിവസത്തെ ഇടവേളകളിലായി രണ്ടു ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്