അഹമ്മദാബാദ്: ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സഞ്ചരിച്ച റോഡരികിലെ ചേരികള്‍ കെട്ടിയടച്ചതായി ആരോപണം. സബര്‍മതിയിലേക്ക് പോകുന്ന വഴികളിലെ ചേരികളാണ് തുണി കൊണ്ട് മറച്ചുകെട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
വെള്ളത്തുണി ഉപയോഗിച്ചാണ് റോഡിന് ഇരുവശങ്ങളിലുമുള്ള ചേരികള്‍ മറച്ചിരിക്കുന്നത്. ഡോണാള്‍ഡ് ട്രംപ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ചേരികള്‍ മതില്‍കെട്ടി മറച്ചത് വിവാദമായിരുന്നു.
ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ആദ്യദിനം ഗുജറാത്താണ് സന്ദര്‍ശിച്ചത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.