ചെന്നൈ: ശ്രീലങ്കയില്‍ നിന്നും 15 അഭയാര്‍ത്ഥികള്‍ കൂടി തമിഴ്‌നാട് തീരത്തെത്തി. സ്ത്രീകളും നാല് കൈക്കുഞ്ഞുങ്ങളും അടക്കമുള്ള പതിനഞ്ചംഗ സംഘം രാമേശ്വരം ധനുഷ്‌കോടിയിലാണ് എത്തിയത്. പുലര്‍ച്ചെയോടെയെത്തിയ ഇവരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശ്രിലങ്ക വിട്ട് ഇന്ത്യയിലേക്ക് അഭയം പ്രാപിക്കുന്നതെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും ഇതുവരെ മാര്‍ച്ച് 22 മുതല്‍ 75 പേരാണ് കടല്‍ കടന്ന് ഇന്ത്യയില്‍ എത്തിയത്.