'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും'; ടാറ്റ വന്നപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് സംഭവിച്ചത്

'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും'; ടാറ്റ വന്നപ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് സംഭവിച്ചത്

ന്യുഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ സര്‍വ്വീസുകളുടെ കൃത്യനിഷ്ട വര്‍ധിച്ചുവെന്ന് ഡിജിസിഎ. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നാല് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയുടെ ശരാശരി 71.5% വിമാനങ്ങളാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ 91.3% വിമാനങ്ങളായി ഇത് വര്‍ധിച്ചുവെന്നാണ് സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നാല് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ കൃത്യസമയത്ത് സര്‍വ്വീസ് നടത്തുന്നതില്‍ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നു പറയുന്നു.

എല്ലാ എയര്‍ലൈനുകളുടെയും പ്രധാന മാനദണ്ഡമാണ് ഓണ്‍-ടൈം പെര്‍ഫോമന്‍സ്. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം സമയബന്ധിതമായ പ്രകടനത്തിലൂടെ പുരോഗതിക്ക് കാരണമായിട്ടുണ്ട് എന്നത് സന്തോഷകരമായ ഒന്നാണെന്ന് എയര്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിതേന്ദര്‍ ഭാര്‍ഗവ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.