ന്യൂഡല്‍ഹി: ജാമ്യം ലഭിച്ച് മിനിറ്റുകള്‍ക്കകം ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അസമിലെ കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ട് അറസ്റ്റിലായത്.
ബര്‍പ്പെട്ട പോലീസ് സ്റ്റേഷനിലെ കേസിലാണ് പുതിയ അറസ്റ്റ്. മോഡിക്കെതിരെ അസഭ്യമായ ട്വീറ്റ് ചെയ്ത കേസില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മേവാനിക്ക് ജാമ്യം ലഭിച്ചത്. അസമിലെ പ്രാദേശിക ബിജെപി നേതാവാണ് പരാതിക്കാരന്‍.
വ്യാഴാഴ്ച രാത്രിയോടെ ഗുജറാത്തിലെ പാലന്‍പൂരിലെ വീട്ടില്‍ നിന്നുമാണ് മേവാനിയെ കെക്രജാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മേവാനിയുടെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.