ക്ഷീര കര്‍ഷകര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനങ്ങള്‍; നാടന്‍ ഇനങ്ങളെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപ വീതം നല്‍കും

ക്ഷീര കര്‍ഷകര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനങ്ങള്‍; നാടന്‍ ഇനങ്ങളെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപ വീതം നല്‍കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷീര കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാടന്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപ വച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാന്‍ വികസന ബോര്‍ഡ് രൂപീകരിക്കുമെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്തെ 52 ജില്ലകളിലെ തെരഞ്ഞെടുത്ത നൂറു ഗ്രാമങ്ങളില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും. നിലവില്‍ 1.65 ലക്ഷം കര്‍ഷകര്‍ പ്രകൃതി കൃഷിയില്‍ താത്പര്യം അറിയിച്ചു മുന്നോട്ടുവന്നിട്ടുണ്ടെന്ന് ചൗഹാന്‍ പറഞ്ഞു.

പ്രകൃതി കൃഷിക്ക് നാടന്‍ പശുക്കള്‍ അനിവാര്യമാണ്. ഓരോ കര്‍ഷകനും ഒരു നാടന്‍ പശുവിനെയെങ്കിലും വളര്‍ത്തണം. സര്‍ക്കാര്‍ അവര്‍ക്ക് മാസം 900 രൂപ വച്ചു നല്‍കുമെന്നും ചൗഹാന്‍ പറഞ്ഞു. ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് വര്‍ഷം 10,800 രൂപ ഇതുവഴി ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.