മുംബൈ: തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോഗ്ര് വിവാഹിതയായി. മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളിലായിരുന്നു വിവാഹം. കൊച്ചിയിലെ ഐടി പ്രഫഷനല്‍ കൂടിയായ മലയാളി അഭിഷേകാണ് വരന്‍.
വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം മുംബൈയില്‍ എത്തിയിരുന്നു. മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെ കൊച്ചിയില്‍ എത്തുകയായിരുന്നു.