'ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവും':ഗുജറാത്ത് മോഡലിനെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി

'ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവും':ഗുജറാത്ത് മോഡലിനെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി

അഹമ്മദാബാദ്: ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വി.പി.ജോയ്. ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണ്. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വി.പി.ജോയ് പറഞ്ഞു.

ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ അടക്കമുള്ളത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്.

ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്‍കി. സംഘം നാളെ കേരളത്തിലേക്ക് മടങ്ങും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.