കരുതല്‍ ഡോസിന്റെ ഇടവേള: വാക്സിന്‍ ഉപദേശക സമിതി യോഗം ഇന്ന്

കരുതല്‍ ഡോസിന്റെ ഇടവേള: വാക്സിന്‍ ഉപദേശക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: വാക്സിന്‍ ഉപദേശക സമിതിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. കരുതല്‍ ഡോസിന്റെ ഇടവേളയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. നിലവിലെ ഇടവേള ഒമ്പതില്‍ നിന്ന് ആറ് മാസമാക്കി കുറയ്ക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണിത്.

കോവിഡ് വാക്സിന്‍ എടുത്ത് ആറുമാസം കഴിഞ്ഞാല്‍ പ്രതിരോധ ശക്തി കുറയും എന്നതാണ് ഐസിആറിന്റെ പഠനം. ഇക്കാര്യവും കേസുകള്‍ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരും അംഗീകരിക്കും.

നിലവില്‍ രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പൂര്‍ത്തിയായ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസിന് യോഗ്യതയുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.