പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ; 11 ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി

പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ; 11 ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി

ജയ്പൂര്‍: പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. പതിനഞ്ച് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കുറ്റവാളികളായ സുല്‍ത്താന്‍ ബില്‍, ചോട്ടു ലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

പതിനൊന്ന് ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കി. 2021 ഡിസംബര്‍ 23 നാണ് ബുണ്ടി ജില്ലയില്‍ ബസോലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. മരണശേഷവും കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്തു. ഈ സാഹര്യത്തില്‍ കൂടിയാണ് കോടതി നിര്‍ണായക വിധി പ്രസ്താവം നടത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വിശേഷണമാണ് പോക്‌സോ കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ശാസ്ത്രീയവും സാങ്കേതികവുമായ രീതികള്‍ അനുസരിച്ച് കൃത്യവും ചിട്ടയായ അന്വേഷണമാണ് പോലീസ് നടത്തിയതെന്ന് ഡിജിപി എം എല്‍ ലാതര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.