ചണ്ഡീഗഡ്: അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ വെടിവച്ചിട്ട് ബിഎസ്എഫ് സൈനികര്‍. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. അമൃത്സറിലെ ധനേ കലാന്‍ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ആകാശത്ത് നിന്നും സംശയകരമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉടന്‍ തന്നെ സൈനികര്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ സമീപത്തെ വയലില്‍ നിന്ന് ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യയിലേക്ക് ലഹരി കടത്തലിനായി ഉപയോഗിച്ച ഡ്രോണ്‍ ആണിതെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്തിടെയായി അതിര്‍ത്തി വഴി ഡ്രോണ്‍ മാര്‍ഗം ലഹരി കടത്തുന്നത് സ്ഥിര സംഭവമായി മാറിയിട്ടുണ്ട്.