ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ത്രിദിന വിദേശ പര്യടനത്തിനായി യൂറോപ്പിലേക്ക് പുറപ്പെട്ടു. ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജര്‍മ്മന്‍ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും. കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതന സംരംഭങ്ങളും സാങ്കേതിക വിദ്യയും തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍.
ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.