ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍.സോപ്പോറിലെ ബൈഗാം ഗ്രാമത്തില്‍ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. കാശ്മീരില്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്.
സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമിച്ചുകൊണ്ട് പ്രദേശത്തെ ക്രമസമാധാന നില തകര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. വിവിധ പ്രദേശങ്ങളില്‍ ഗ്രനേഡ് ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഭീകരരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.