ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് മരണങ്ങളുടെ കണക്കുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
'ശാസ്ത്രം കള്ളം പറയില്ല, മോഡി പറയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പറയുമ്പോലെ 4.7 ലക്ഷമല്ല, 47 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് മഹാമാരി മൂലം മരണപ്പെട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണമെന്നും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി അവരെ സഹായിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി എത്തിയത്.