ന്യൂഡല്‍ഹി: പ്രണയത്തിന്റെ മറവില്‍ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന പരാതിയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ജോജോ ജോസിന്റെ പരാതിയിലാണ് നടപടി.
സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര കേരളം സന്ദര്‍ശിക്കും. കേരളത്തിലെത്തുന്ന അദ്ദേഹം കേരളത്തിലെ ക്രൈസ്തവ സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ലൗ ജിഹാദ് സംബന്ധിച്ച വ്യക്തമായ തെളിവ് ലഭിച്ചിട്ടും അംഗീകരിക്കാന്‍ മഖ്യമന്ത്രിയോ, മന്ത്രിമാരോ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ലൗ ജിഹാദില്‍ കുടുക്കി പെണ്‍കുട്ടികളെ കടത്തി കൊണ്ടു പോകുന്നുണ്ടെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു.