ഡോ. തോമസ് മാര്‍ അന്തോണിയോസ് ഗുഡ്ഗാവ് മെത്രാന്‍; മലങ്കര കത്തോലിക്കാ സഭയ്ക്ക് മൂന്ന് പുതിയ മെത്രാന്മാര്‍

ഡോ. തോമസ് മാര്‍ അന്തോണിയോസ് ഗുഡ്ഗാവ് മെത്രാന്‍; മലങ്കര കത്തോലിക്കാ സഭയ്ക്ക് മൂന്ന് പുതിയ മെത്രാന്മാര്‍

മോണ്‍.ഡോ. മാത്യു മനക്കരക്കാവില്‍, ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. ആന്റണി കാക്കനാട്ട് എന്നിവര്‍.

തിരുവനന്തപുരം: സീറോ മലങ്കര സഭയുടെ ഡല്‍ഹിയിലെ ഗുഡ്ഗാവ് സെന്റര്‍ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി ഡോ. തോമസ് മാര്‍ അന്തോണിയോസിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും പട്ടം സൈന്റ് മേരീസ് കത്തീഡ്രലിലും നടന്നു. പുനെയിലെ കട്ക്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ മെത്രാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായുടെ മെത്രാനായി ഡോ.ആന്റണി കാക്കനാട്ടിനെ മലങ്കര കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കറ്റ് സെന്ററില്‍ സുവിശേഷ സംഘത്തിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു ഡോ. ആന്റണി കാക്കനാട്ട്.

തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ സഹായ മെത്രാനായി മോണ്‍.ഡോ. മാത്യു മനക്കരക്കാവില്‍ കോറെപ്പിസ്‌കോപ്പയെ മലങ്കര സുന്നഹദോസ് തിരഞ്ഞെടുത്തു. തിരുവന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ മുഖ്യവികാരി ജനറലായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇവരുടെ സ്ഥാനാരോഹണ തീയതികള്‍ പിന്നീട് തീരുമാനിക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.