റവ ഡോ. സ്റ്റീഫന്‍ ആലത്തറ വീണ്ടും സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍; ഇത് മൂന്നാം ഊഴം

റവ ഡോ. സ്റ്റീഫന്‍ ആലത്തറ വീണ്ടും സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍; ഇത് മൂന്നാം ഊഴം

ബെംഗ്‌ളുര് : റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി. ഇത് മൂന്നാം തവണയാണ് അദ്ദേഹം ആ സ്ഥാനം അലങ്കരിക്കുന്നത്. മെയ് ആദ്യവാരം ചേര്‍ന്ന സി.സി.ബി.ഐയുടെ നിര്‍വാഹക സമിതി യോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേയ്ക്ക് കൂടി അദ്ദേഹത്തെ നിയമിച്ചത്.

2026 ജൂണ്‍ വരെയാണ് പുതിയ കാലവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാന്‍ സമിതി മൂന്നാം ഊഴം നല്‍കുന്നത്. വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ യുടെ മലയാളിയായ ആദ്യത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറലാണ്

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി.) ഡപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും, പി.ഒ.സിയുടെ ഡയറക്ടറുമായി 2007 മുതല്‍ 2014 വരെ സേവനം അനുഷ്ഠിച്ച ഫാദര്‍ സ്റ്റീഫന്‍ ആലത്തറയെ കെ.സി.ബി.സിയും മൂന്നാം പ്രാവശ്യം നിയമിച്ചിരുന്നു.

ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന്‍ സെക്രട്ടറി, ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ഫിനാന്‍സ് ഓഫീസര്‍, ബാംഗളൂരിലെയും ഗോവയിലെയും സി.സി.ബി.ഐ ആസ്ഥാന കാര്യാലയങ്ങളുടെ ഡയറക്ടര്‍, ഡല്‍ഹിയിലെ പി ആര്‍ കാര്യലയത്തിന്റെ പ്രത്യേക ചുമതല, ഫണ്ടിംങ് ഏജന്‍സിയായ കമ്മ്യൂണിയോയുടെ ദേശീയ ഡറക്ടര്‍ എന്നീ തസ്ഥികകളില്‍ അദ്ദേഹം തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.