മെഹാലി: പഞ്ചാബിലെ മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയില്‍ സ്‌ഫോടനം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. ആക്രമണമാണോ എന്നതില്‍ വ്യക്തതയില്ല.
പ്രദേശത്ത് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കെട്ടിടത്തിന്റെ ഉള്ളിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വലിയ സ്‌ഫോടനമല്ല നടന്നത്. മൂന്നാം നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം രഹസ്യാന്വേഷണ ഓഫീസില്‍ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും വാര്‍ത്തകളുണ്ട്.
ആക്രമണമാണോ എന്നതില്‍ വ്യക്തത വരാനുണ്ടെന്ന് പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിശദമായ റിപ്പോര്‍ട്ട് തേടി.