ഹിമാചലില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു; വിടവാങ്ങിയത് എയിംസില്‍ ചികില്‍സയിലിരിക്കെ

ഹിമാചലില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു; വിടവാങ്ങിയത് എയിംസില്‍ ചികില്‍സയിലിരിക്കെ

ഷിംല: രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അടക്കം മന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പണ്ഡിറ്റ് സുഖ്റാം അന്തരിച്ചു. 94 വയസയിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. മകന്‍ അനില്‍ ശര്‍മ്മയാണ് മരണവിവരം അറിയിച്ചത്.

ഈ മാസം നാലിനാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. തുടര്‍ന്ന് മാണ്ഡിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. 1993 മുതല്‍ 1996 വരെയുള്ള കാലയളവില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയായിരുന്നു.

വാര്‍ത്താവിതരണ മന്ത്രിയായിരുന്ന സമയത്ത് അഴിമതി നടത്തിയതിന് അദ്ദേഹത്തെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 1963 മുതല്‍ 1984 വരെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലും എത്തി. 1984 ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ജൂനിയര്‍ മന്ത്രിയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.