വിമാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

 വിമാനങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. 

മാസ്‌ക്, സാനിറ്റൈസേഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരുമ്പോഴും, യാത്രാവേളയിലും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതാണ്.

വിമാനക്കമ്പനികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്‌മെന്റുകള്‍ നിരന്തരം നടത്തണം.

യാത്രക്കാര്‍ക്ക് വിമാനത്തിൽ ആവശ്യമെങ്കില്‍ എക്‌സ്ട്രാ മാസ്‌ക് നല്‍കണം. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, സുരക്ഷാ ജീവനക്കാര്‍, മറ്റു വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച്‌ കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.