മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ന്യൂഡൽഹി: രാജ്യത്തെ 25ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ രാജീവ് കുമാര്‍ സ്ഥാനമൊഴിഞ്ഞ സുശീല്‍ ചന്ദ്രയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്.

2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിഷണറായുള്ള കാലാവധി. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമാണ്
രാജീവ് കുമാറിന് മുന്നിലുള്ള പ്രധാന ചുമതലകള്‍.

മെയ് 12നാണ് രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.