ജമ്മു കശ്മീരില്‍ പൊലീസിന്റെ വ്യാപക റെയ്ഡ്; ഭീകരര്‍ക്ക് സഹായം നല്‍കിയ യുവതിയടക്കം ഏഴുപേര്‍ പിടിയില്‍

ജമ്മു കശ്മീരില്‍ പൊലീസിന്റെ വ്യാപക റെയ്ഡ്; ഭീകരര്‍ക്ക് സഹായം നല്‍കിയ യുവതിയടക്കം ഏഴുപേര്‍ പിടിയില്‍

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ ജമ്മു കശ്മീരില്‍ പൊലീസിന്റെ വ്യാപക റെയ്ഡ്. മൂന്ന് ലഷ്‌കര്‍ ഭീകരവാദികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ബന്ദിപോരയില്‍ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍ കുറഞ്ഞെങ്കിലും ഭീകര സംഘടനകള്‍ ഇപ്പോഴും ശക്തമാണ്. സൈന്യത്തിനും, വിഐപികള്‍ക്കും നേരെ ആക്രമണം നടത്താനുള്ള ലഷ്‌കര്‍ ഇ തൊയ്ബ യുടെ നീക്കത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികള്‍ പിടിയിലായത്.

പാക് പരിശീലനം ലഭിച്ച ആരിഫ് അജാസ് ഷെഹ്രി അടക്കം മൂന്ന് ലഷ്‌കര്‍ ഭീകരരും ഇവരെ സഹായിച്ച നാല് പേരുമടക്കമാണ് പിടിയിലായത്. ഭീകരര്‍ക്ക് വൈഫൈ കണക്ഷന്‍ നല്‍കുകയും താമസ സ്ഥലം ഒരുക്കുകയും ചെയ്തതിനാണ് ഷീമ ഷാഫി വാസ എന്ന യുവതിയെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ റെയ്ഡുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.