എവറസ്റ്റില്‍ ആദ്യ ഡോക്ടര്‍ ദമ്പതിമാര്‍; കീഴടക്കിയത് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ

എവറസ്റ്റില്‍ ആദ്യ ഡോക്ടര്‍ ദമ്പതിമാര്‍; കീഴടക്കിയത് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ

ന്യൂഡൽഹി: ലോകത്തിലെ ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തി ഡോക്ടര്‍ ദമ്പതിമാര്‍. സപ്ലിമെന്ററി ഓക്‌സിജന്റെ സഹായം പോലും ഇല്ലാതെയാണ് ഇവർ അവിടെയെത്തിയത്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല ലോകത്തിലെ വലിയ ഉയരം കീഴടക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ.

ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭി ബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയത്.

സമുദ്രനിരപ്പില്‍ നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടര്‍ ദമ്പതിമാരെന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി.

എന്‍.എച്ച്.എല്‍. നഗരസഭാ മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ സുരഭി ബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നല്‍കാനാണ് പര്‍വതാരോഹണം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.