പഞ്ചാബില്‍ കര്‍ഷക സമരം അവസാനിപ്പിച്ചു; സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍

പഞ്ചാബില്‍ കര്‍ഷക സമരം അവസാനിപ്പിച്ചു; സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍

ചണ്ഡിഗഡ്: പഞ്ചാബില്‍ കര്‍ഷകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്. ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍ക്ക് 500 രൂപ വീതം ബോണസ് നല്‍കണം തുടങ്ങിയ 13 ആവശ്യങ്ങളാണ് കര്‍ഷകര്‍ മുമ്പോട്ട് വെച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഭഗവന്‍ മന്നുമായുള്ള ചര്‍ച്ചയില്‍ കര്‍ഷക സംഘനകള്‍ മുന്‍പോട്ടു വച്ച 13 ആവശ്യങ്ങളില്‍ പന്ത്രണ്ടിലും സര്‍ക്കാരുമായി ധാരണയിലെത്തി. മന്ത്രിമാര്‍ ആരെങ്കിലും സമര സ്ഥലത്തു വന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഭാരതീയ കിസന്‍ യൂണിയന്‍ നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.

നെല്ല് വിതയ്ക്കാന്‍ അനുവദിക്കുക, ഗോതമ്പ് അടക്കമുള്ള ധാന്യങ്ങള്‍ക്ക് 500 രൂപ വീതം ബോണസ് നല്‍കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകര്‍ സമരം നടത്തിയത്. നിരവധി കര്‍ഷക സംഘടനകളാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ചണ്ഡീഗഡ്-മൊഹാലി അതിര്‍ത്തിയില്‍ പ്രതിഷേധത്തിനായി അണിചേര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ ചണ്ഡീഗഡിലേക്ക് ട്രാക്ടര്‍ റാലി നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.