തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി; മൂന്ന് പൊലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി; മൂന്ന് പൊലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

മൂന്നാര്‍: തീവ്രവാദ സംഘടനകള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ ഫോണുകളാണ് ഡിവൈഎസ്പി കെ.ആര്‍ മനോജ് പിടിച്ചെടുത്തത്. പൊലീസ് സ്റ്റേഷനിലെ വിവരങ്ങളാണ് ഇവര്‍ തീവ്രവാദ സംഘടനകള്‍ക്ക് കൈമാറിയത്.

സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടു പേരുടെയും ഫോണുകളാണിവ. ഇവ വിശദ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.

മൂന്നാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയായിരുന്നു. സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെയാണ് ഏജന്‍സികള്‍ നിരീക്ഷിച്ചത്.

സംഭവം പുറത്തായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.