തീവ്രവാദ ഫണ്ടിംഗ് കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് കുറ്റക്കാരന്‍; ശിക്ഷ മെയ് 25 ന്

തീവ്രവാദ ഫണ്ടിംഗ് കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്ക് കുറ്റക്കാരന്‍; ശിക്ഷ മെയ് 25 ന്

ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ തീവ്രവാദ ഫണ്ടിംഗ് കേസില്‍ ഡല്‍ഹിയിലെ എന്‍ഐഎ കോടതി ശിക്ഷിച്ചു. ശിക്ഷ സംബന്ധിച്ച വാദം മെയ് 25 ന് നടക്കും. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് സ്വത്തുക്കള്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും മാലിക്കിനോട് കോടതി ആവശ്യപ്പെട്ടു.

2017 ല്‍ താഴ്വരയെ അസ്വസ്ഥമാക്കിയ തീവ്രവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ മുഖ്യ സൂത്രധാരനാണ് യാസിന്‍ മാലിക്കെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന യാസിന്‍ മാലിക്ക് പലതവണ പിടിയിലായിട്ടുണ്ട്. 2019 മുതല്‍ ഇയാള്‍ തിഹാര്‍ ജയിലില്‍ തടവിലാണ്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറവു വന്നിരുന്നു. സൈന്യത്തിനെതിരായ കല്ലേറും ആക്രമണങ്ങളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ കുറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.