ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശ സ്വഭാവം മാത്രം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശ സ്വഭാവം മാത്രം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട ബാധ്യത സംബന്ധിച്ച കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശ സ്വഭാവം മാത്രമാണുളളതെന്നായിരുന്നു വിധി. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശ സ്വഭാവം മാത്രമാണുളളതെന്നും ശുപാര്‍ശ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രത്തിനും ബാധ്യതയില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ശുപാര്‍ശകള്‍ സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.