ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ തലവരിപ്പണം പിരിക്കലിനെതിരെ കര്‍ശന നടപടിയുമായി സുപ്രീം കോടതി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കോളജുകള്‍ തലവരിപ്പണം വാങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയറിയിക്കാനായി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള വെബ്‌പോര്‍ട്ടലുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തലവരിപ്പണം തടയാന്‍ ഇതുള്‍പ്പെടെ ഏഴു നിര്‍ദ്ദേശങ്ങളാണ് കോടതി വെള്ളിയാഴ്ച പുറത്തിറക്കിയത്.
വിവിധ വര്‍ഷങ്ങളിലെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് നിര്‍ണയ കമ്മിറ്റി പാസാക്കിയ ഉത്തരവിനെതിരേ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച കേസിലാണ് വിധി.