ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ ജപ്പാനിലേക്ക്; യുഎസ്, ഓസ്‌ട്രേലിയ ഭരണ തലവന്‍മാരുമായി ചര്‍ച്ച നടത്തും

ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ ജപ്പാനിലേക്ക്; യുഎസ്, ഓസ്‌ട്രേലിയ ഭരണ തലവന്‍മാരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: സുപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ജപ്പാനിലേക്ക്. ക്വാഡ് സഖ്യത്തിലുള്ള രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് മോഡിയുടെ യാത്ര. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാരുമായും മോഡി ഉഭയകക്ഷി ചര്‍ച്ച നടത്തും.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊര്‍ജം, വടക്കുകിഴക്കന്‍ മേഖലയിലെ സഹകരണം എന്നിവ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ചര്‍ച്ചയാകും.

മേഖലയിലെ പ്രശ്‌നങ്ങളും ഉക്രെയ്ന്‍-റഷ്യ യുദ്ധവും ചര്‍ച്ചയാകുന്ന മോഡി-ബൈഡന്‍ കൂടിക്കാഴ്ച്ച 24ന് നടക്കും. ഇന്‍ഡോ-പസഫിക് മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള സമകാലിക ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകള്‍ കൈമാറാന്‍ നേതാക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് ക്വാഡ് യോഗം.

ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളാണ് ക്വാഡിലുള്ളത്. ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് ഭീഷണികള്‍ നേരിടുന്നതിനു വേണ്ടി രൂപം കൊടുത്തതാണ് ക്വാഡ് സഖ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.