'ഹിന്ദുക്കള്‍ അരിയും മലരും, ക്രിസ്ത്യാനികള്‍ കുന്തിരിക്കവും വാങ്ങി വച്ചോളൂ, നിങ്ങളുടെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്'; ആലപ്പുഴയില്‍ മുസ്ലീം കൗമാരക്കാരന്റെ കൊലവിളി മുദ്രാവാക്യത്തിനെതിരേ പ്രതിഷേധം ശക്തം, കാണാത്ത മട്ടില്‍ പോലീസ്

'ഹിന്ദുക്കള്‍ അരിയും മലരും, ക്രിസ്ത്യാനികള്‍ കുന്തിരിക്കവും വാങ്ങി വച്ചോളൂ, നിങ്ങളുടെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്'; ആലപ്പുഴയില്‍ മുസ്ലീം കൗമാരക്കാരന്റെ കൊലവിളി മുദ്രാവാക്യത്തിനെതിരേ പ്രതിഷേധം ശക്തം, കാണാത്ത മട്ടില്‍ പോലീസ്

ആലപ്പുഴ: ശനിയാഴ്ച്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടിപ്പിച്ച പ്രകടനം ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരേയുള്ള കൊലവിളിയായി മാറി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ആലപ്പുഴ നഗരത്തില്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ പാലാ ബിഷപ്പിനും ക്രൈസ്തവര്‍ക്കുമെതിരെ പ്രകോപനകരമായ മുദ്രവാക്യങ്ങളുമുണ്ടായിരുന്നു.

പ്രകടനത്തിനിടെ കേവലം 14 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരേ നടത്തിയ കൊലവിളി മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ക്രൈസ്തവരെയും ഹിന്ദുക്കളെയും കൊന്നൊടുക്കുമെന്ന തരത്തിലുള്ള പ്രചരണത്തിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഒരു കേസ് പോലും എടുത്തിട്ടില്ല.

ഇസ്ലാമിക വിരുദ്ധമായി പ്രസംഗിച്ചെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പാഞ്ഞു നടക്കുന്ന പോലീസ് ഈ മുദ്രാവാക്യത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഹിന്ദുക്കള്‍ അരിയും മലരും ക്രിസ്ത്യാനികള്‍ കുന്തിരിക്കവും വാങ്ങി വച്ചോളൂ, മര്യാദയ്ക്ക് ജീവിച്ചില്ലെങ്കില്‍ അവര്‍ക്ക് അറിയാമെന്ന് തുടങ്ങി പല തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ നിറഞ്ഞത്.

നിരോധിക്കേണ്ടതെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കപ്പെട്ട സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസിലടക്കം ഈ സംഘടനയിലുള്ളവരായിരുന്നു പ്രതിസ്ഥാനത്ത്. കഴിഞ്ഞയാഴ്ച്ച കേരള ഹൈക്കോടതിയും എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും നിരോധിക്കപ്പെടേണ്ട സംഘടനകളാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.