വിനയ് സക്‌സേന ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാകും; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

വിനയ് സക്‌സേന ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാകും; നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: വിനയ് കുമാര്‍ സക്‌സേന ഡല്‍ഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറാകും. സക്‌സേനയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. അനില്‍ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

നിലവില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിസ് കമ്മീഷന്‍ ചെയര്‍മാനാണ് വിനയ് കുമാര്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് അനില്‍ ബൈജാല്‍ രാജിവച്ചത്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ പലതവണ ഏറ്റുമുട്ടിയിരുന്നു. അധികാരപ്പോര് കോടതിയും കയറി. തുടര്‍ന്ന് ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി 2018 ല്‍ സുപ്രധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.