ക്വാഡ് ഉച്ചകോടി ഇന്ന്; മോഡി-ബൈഡന്‍ കൂടിക്കാഴ്ചയ്ക്കും സാധ്യത

ക്വാഡ് ഉച്ചകോടി ഇന്ന്; മോഡി-ബൈഡന്‍ കൂടിക്കാഴ്ചയ്ക്കും സാധ്യത

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനില്‍ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും ഉക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.

ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോഡി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.