ആത്മവിശ്വാസംകൊണ്ട് ഭയത്തെ പരാജയപ്പെടുത്തി, ഇത് മരണക്കിണറിലെ പെണ്‍ കരു

ആത്മവിശ്വാസംകൊണ്ട് ഭയത്തെ പരാജയപ്പെടുത്തി, ഇത് മരണക്കിണറിലെ പെണ്‍ കരു

മരണക്കിണര്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ആളലാണ്. അതിരുകടന്ന സാഹസികതയില്‍ കാഴ്ചക്കാരന്‍ കൗതുകം കൊള്ളുമ്പോഴും ആ കിണറില്‍ ജീവന്‍ വെച്ച് പോരാടുന്നവരെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. സാധാരണ മരണക്കിണറുകളില്‍ പുരുഷന്മാരാണ് അഭ്യാസ പ്രകടനങ്ങളുമായി അതിശയിപ്പിക്കുന്നത്. എന്നാല്‍ ഒരു പെണ്‍കരുത്തുമുണ്ട് ഇക്കൂട്ടര്‍ക്കിടയില്‍. കര്‍മില പര്‍ബ. ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ആദ്യമായി മരണക്കിണറില്‍ ബൈക്കോടിക്കുന്ന സ്ത്രീ സാന്നിധ്യമാണ് കര്‍മില.

12-ാംമത്തെ വയസ്സു മുതലാണ് ഈ അഭ്യാസ പ്രകടനം കര്‍മില പഠിച്ചു തുടങ്ങിയത്. കുട്ടിക്കാലത്ത് മരണക്കിണര്‍ കാണുമ്പോള്‍ സാധരണ കുട്ടികളെ പോലും അവളും അതിശയിച്ചു. പിന്നീട് ബൈക്കിലെ ആ അഭ്യാസം കണ്ട് അദ്ഭുതപ്പെട്ടു. എങ്ങനെയാണ് ഒരു ക്കൈുകൊണ്ട് ഇത്തരത്തില്‍ അഭ്യാസങ്ങള്‍ നടത്താന്‍ സാധിക്കുന്നത് എന്ന് കുട്ടിക്കാലത്ത് കര്‍മില എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം എന്നോണമാണ് കര്‍മില തന്റെ പന്ത്രണ്ടാം വയസ്സില്‍ മരണക്കിണറിലെ അഭ്യാസങ്ങള്‍ പഠിച്ചു തുടങ്ങിയതും.


ആത്മവിശ്വാസവും ധൈര്യവുമാണ് സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടത് എന്ന് വ്യക്തമാക്കുന്നതാണ് കര്‍മിലയുടെ ജീവിതം. ആത്മവിശ്വാസം കൊണ്ട് അവള്‍ ഭയത്തെ അതിജീവിച്ചു. ടോറ പലേവി എന്നയാണ് കര്‍മിലയെ പരിശീലിപ്പിച്ചത്. അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ അഭിമാനം തോന്നാറുണ്ടെന്ന് പലേവി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗതയിലാണ് മരണക്കിണറില്‍ ബൈക്കുകള്‍ പായുന്നത്. ഇത്രേയും വേഗതയില്‍ ഓടിച്ചാല്‍ മാത്രമേ താഴെ വീഴാതെ റൈഡ് തുടരാനാവൂ. സുമാത്രയിലെ പല ഇടങ്ങളിലും കര്‍മില ഇത്തരത്തില്‍ അഭ്യാസപ്രകടനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുപത് കാരിയായ ഈ മിടുക്കി ഇതില്‍ നിന്നും ലഭിക്കുന്ന തുക തന്റെ കുടുംബത്തിനു നല്‍കുകയും ചെയ്യുന്നു.

മരണക്കിണറിലെ ബൈക്ക് റൈഡിങ് പേടിപ്പെടുത്തുന്നതാണ്. നമ്മുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ മറ്റുള്ളവരുടെ മുഖത്ത് വിടരുന്ന ചിരിയിലും സന്തോഷത്തിലുമൊക്കെയാണ് കര്‍മില സംതൃപ്തയാകുന്നത്. കര്‍മിലയുടെ കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ സര്‍ക്കസ് മേഖലയില്‍ ജോലി ചെയ്യുന്നതും. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് കര്‍മിലയുടെ ജീവിതം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.