ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ചര്‍ മേഖലയിലെ സൗറയില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ സയ്ഫുള്ള ഖാദ്രിയാണ് ഭീകരരുടെ തോക്കിന് ഇരയായത്. ഖാദ്രിയുടെ ഏഴു വയസുകാരിയായ മകള്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലാണ്.
വീട്ടില്‍ മകള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് ഭീകരര്‍ ഇദേഹത്തിന് നേരെ വെടിവയ്ക്കുന്നത്. ആക്രമണം നടന്നതിന് പിന്നാലെ ഖാദ്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തിന് പിന്നാലെ, ഭീകരര്‍ക്ക് വേണ്ടി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.
കുട്ടിയുടെ വലത് കൈയ്ക്കാണ് വെടിയേറ്റത്. കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ മാസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. മെയ് ഏഴിന് ഐവ പാലത്തില്‍ വെച്ച് പൊലീസുകാരനെ വെടിവെച്ചു കൊന്നിരുന്നു. അടുത്തിടെ ഒരു കശ്മീരി പണ്ഡിറ്റിനെയും ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.