കൊച്ചി: വിദ്വേഷ പ്രസംഗമെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടത്.
രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തിയാണ് പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് വൈദ്യ പരിശോധനക്ക് എത്തിക്കുകയായിരുന്നു. അതിന് ശേഷം ഫോര്‍ട്ട് പൊലീസിന് കൈമാറും.
കൊച്ചിയില്‍ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡിസിപിയുടെ വാഹനത്തില്‍ സിറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി.