ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടിവി താരം അമ്രീന്‍ ഭട്ട് (35) ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെ അനന്തരവനും 10 വയസുകാരനുമായ കുട്ടിക്കും അമ്രീന്‍ ഭട്ടിനും നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അമ്രീന്‍ ഭട്ട് താമസിക്കുന്ന വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അമ്രീന്‍ മരിച്ചതെന്ന് കശ്മീര്‍ സോണ്‍പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രദേശം വളഞ്ഞ് അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ ശ്രീനഗറില്‍ വീടിന് പുറത്ത് പൊലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഓടിയെത്തിയ ഏഴു വയസുകാരിയായ മകള്‍ക്കും പരിക്കേറ്റു.