തൃശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗല്ല ബാധ. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളില്‍ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൂടുതല്‍ പേരില്‍ രോഗമുണ്ടോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച വിദ്യാര്‍ത്ഥി പ്രത്യേക നിരീക്ഷണത്തിലാണ്.
വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.