ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്തോനേഷ്യയെ 16 ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി. നിര്‍ണായക മത്സരത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. അഞ്ചു ഗോളുകള്‍ നേടിയ ദിപ്സണ് ടിര്‍ക്കിയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. വിജയത്തോടെ പൂള് എ യില്‍ രണ്ടാമനായാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പ്രവേശനം.
ഇന്നത്തെ വിജയത്തോടെ പൂള് എയില്‍ ഇന്ത്യ രണ്ടാമതെത്തി. സൂപ്പര്‍ ഫോറില്‍ എത്താന്‍ ഇന്ത്യയ്ക്ക് ഇന്തോനേഷ്യയ്ക്കെതിരെ 15 ഗോളുകള്‍ക്കെങ്കിലും ജയിക്കണമായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ വിജയത്തോടെ സൂപ്പര്‍ ഫോറിലെത്താതെ പാകിസ്ഥാന് പുറത്തായി.