പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: പതിനെട്ട് പേര്‍ കൂടി അറസ്റ്റില്‍; കുട്ടിയുടെ പിതാവിനായി തിരച്ചില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: പതിനെട്ട് പേര്‍ കൂടി അറസ്റ്റില്‍; കുട്ടിയുടെ പിതാവിനായി തിരച്ചില്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പേര്‍ കൂടി അറസ്റ്റില്‍. കസ്റ്റഡിയിലെടുത്ത 24 പേരില്‍ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. റാലിയില്‍ പങ്കെടുത്തവരാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കും.

സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് ആരാണെന്നു കണ്ടെത്താനും പൊലീസ് നീക്കം ആരംഭിച്ചു.

അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആലപ്പുഴ ഓഫിസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.