ചൈനയിലെ തുടർ പഠനം; ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ഇന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സത്യഗ്രഹം

ചൈനയിലെ തുടർ പഠനം;  ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ഇന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സത്യഗ്രഹം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ പഠനം പൂര്‍ത്തിയാക്കുന്നതിന് ചൈനയിലേക്ക് പോകാന്‍ അവസരം വേണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരവുമായി മെഡിക്കൽ വിദ്യാർഥികൾ.

ഡല്‍ഹി ജന്ദര്‍ മന്ദറിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സത്യഗ്രഹം നടത്തുന്നത്. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന സമരത്തില്‍ 400 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 50 പേര്‍ പങ്കെടുക്കും.

സമരം കേന്ദ്ര സര്‍ക്കാരിനെതിരല്ലെന്ന് രക്ഷിതാക്കളുടെ സംഘടനയായ എഫ്.എം.ജി.പി.എയുടെ (ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സ് പാരന്റ്സ് അസോസിയേേന്‍) പ്രസിഡന്റ് ആന്‍ഡ്രൂസ് മാത്യു പറഞ്ഞു.

ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രാലയം വിഷയം അവതരിപ്പിച്ചിരുന്നു. വിവരങ്ങള്‍ ചൈനയ്‌ക്ക് കൈമാറിയെങ്കിലും വിസ നടപടിക്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.