ജീവനില്ലാത്ത തന്റെ കുഞ്ഞുമായി അമ്മയാനയും കൂട്ടവും നടന്നത് ഏഴ് കിലോ മീറ്റര്‍; ഇനിയെങ്ങോട്ടെന്ന് നിരീക്ഷിച്ച് വനം വകുപ്പ്

ജീവനില്ലാത്ത തന്റെ കുഞ്ഞുമായി അമ്മയാനയും കൂട്ടവും നടന്നത് ഏഴ് കിലോ മീറ്റര്‍; ഇനിയെങ്ങോട്ടെന്ന് നിരീക്ഷിച്ച് വനം വകുപ്പ്

കൊല്‍ക്കത്ത: ജീവനില്ലാത്ത തന്റെ കുഞ്ഞുമായി അമ്മയാനയും ആനക്കൂട്ടവും നടന്നത് കിലോമീറ്ററുകള്‍. പശ്ചിമബംഗാളിലെ ജല്‍പായ്ഗിരി ജില്ലിയിലാണ് 30-35 ആനകളുടെ കൂട്ടം ഏഴ് കിലോമീറ്ററിലധികം സഞ്ചരിച്ചത്. ഒരു തോട്ടത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ച് മറ്റൊരു തോട്ടത്തിലെത്തുകയായിരുന്നു ഇവര്‍. 30 -35 ആനകളുടെ കൂട്ടത്തോടെയുള്ള യാത്ര ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയെന്ന് അധികൃതര്‍ പറഞ്ഞു.

ബനാര്‍ഹട്ട് ബ്ലോക്കിലെ ദോര്‍സ് മേഖലയിലെ ചുനഭട്ടി തേയിലത്തോട്ടത്തില്‍ ഇന്നലെ രാവിലെയാണ് ആനക്കുട്ടി ചരിഞ്ഞത്. ചുനഭട്ടിയില്‍ നിന്ന് ആനകള്‍ അംബാരി തേയിലത്തോട്ടത്തിലേക്കും ഡയാന തേയിലത്തോട്ടത്തിലേക്കും ന്യൂദൂര്‍സ് തേയിലത്തോട്ടത്തിലേക്കും പോയി. തുടര്‍ന്ന് ആനക്കുട്ടിയുടെ ജഡം റെഡ്ബാങ്ക് തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടില്‍ കിടത്തി. ആനകളുടെ അടുത്ത നീക്കം എന്തെന്ന് അറിയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്. പക്ഷെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.