കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുതിര്‍ന്ന നേതാവ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടു

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുതിര്‍ന്ന നേതാവ് ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടു

ബംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എച്ച്.എന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് ശനിയാഴ്ച സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് നല്‍കി.

രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ ചന്ദ്രശേഖര്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാജി. എന്നാല്‍, ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് അദ്ദേഹം തയാറായിട്ടില്ല. നിരവധി നാടകങ്ങളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ചന്ദ്രശേഖറിനെ നാടകത്തിലെ മുഖ്യമന്ത്രി വേഷം കൊണ്ട് 'മുഖ്യമന്ത്രി ചന്ദ്രു' എന്നും വിളിച്ചിരുന്നു.

1985 ല്‍ ബിജെപി ട്ടി ടിക്കറ്റില്‍ ഗൗരിബിദാനൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ചന്ദ്രു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.