ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ ട്രാല്‍ സ്വദേശി ഷാഹിദ് റാത്തെര്‍, ഷോപിയാന്‍ സ്വദേശി ഉമര്‍ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവന്തിപോരയിലെ രാജ്പോര മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

കൊല്ലപ്പെട്ട ഷാഹിദ് സര്‍ക്കാര്‍ ജീവനക്കാരനെയും ഒരു വനിതയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.

ഏറ്റുമുട്ടല്‍ മേഖലയില്‍ നടത്തിയ തെരച്ചിലില്‍ രണ്ട് എകെ 47 തോക്കുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തതായി കശ്മീര്‍ ഐജി വിജയകുമാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.